വാക്കുകൾ ..

https://sreedevinedumpally.blogspot.com/2022/07/lineage-of-re-births-untold-story.html 


ഒരിക്കൽ എവിടെയോ ജീവിച്ച് മറന്ന ആരുടെയോ ശബ്ദം കേൾക്കുന്നത് പോലെ തോന്നി. ശരീരം ഇല്ലാത്തത് കൊണ്ട് അതിനു ഓമന പേര് അശരീരി. 

കൂടെ ഉള്ള മനുഷ്യർ എന്തോ പറയുന്നു. അതിനു പറയുന്നത് ഉപദേശം. 

പിന്നീട് , സ്വയം മനസ്സിൽ തെളിഞ്ഞു വരുന്ന വാക്കുകൾ , അവ ചിന്തകൾ. 

വാക്ക് , പല തരം . അർഥതലങ്ങൾ മാറുന്ന പ്രതിഭാസം. വക്ക് പൊട്ടിയ വാക്കുകൾ മുറിവേൽപ്പിക്കുമ്പോൾ തേനിൽ പൊതിഞ്ഞ ദയയുടെ വാക്കുകൾ അതിനെ ശരി ആക്കുന്നു. 

ശബ്ദത്തിന് ഊർജ്ജവും ചിന്താമാനവും ഉള്ളപ്പോൾ അത് മന്ത്രം. 

ദേഷ്യത്തിൽ പൊതിഞ്ഞ വാക്കുകൾ ശാപമഴ. 

പിന്നെ , അർത്ഥമില്ലാത്ത വാക്കുകൾ എവിടെയോ അർഥം തേടി നടക്കുന്നു അതിനു അർഥം കൊടുക്കുവാൻ ഒരാൾ വരുവാൻ. അവയ്ക്കും പുത്തൻ ഉണർവ് ഉണ്ടാകുവാൻ. പുതിയ മാനവും അഭിമാനവും തേടി. 



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌