സ്വപ്നാടനം
മറ്റൊരു ലോകം കാണുവാൻ സ്വപ്നത്തിൻ്റെ ചിറകിലേറി പോകുന്ന യാത്ര. അവിടെ കൂടെ ഉള്ളവരും ഉണ്ടായിരുന്നവരും ഒക്കെ ഉണ്ടാകാം. പരിചയമില്ലാത്ത മുഖങ്ങൾ ഉണ്ടാകാം. പ്രകൃതിയും സൗന്ദര്യവും ആസ്വദിച്ച് , ചിലപ്പോൾ ഭയവും സ്നേഹവും ഒക്കെ പോലെ ഉള്ള നവരസങ്ങളും നമ്മോടൊപ്പം ഉണ്ടാകാം. സ്വാതന്ത്ര്യം പേറി ഉള്ള ഒരു സുഖദമായ യാത്ര ആകാം. അല്ലെങ്കിൽ സ്വാതന്ത്യം തേടി ഉള്ള അന്വേഷണത്തിൻ്റെ കഥയാകാം. സ്വപ്നത്തിൽ ആ സമയത്ത് ചോദ്യങ്ങൾക്ക് സ്ഥാനമില്ല. പക്ഷെ പിന്നീട് ഉണരുമ്പോൾ അവ ചോദ്യ ശരങ്ങൾ തൊടുത്ത് വിടാം മനസ്സിൽ. എങ്കിലും ഉറക്കം അമൃത് ആകുമ്പോൾ ജീവൻ സ്വപ്നത്തെ തേടുന്നു. അത് ഒരു അക്കരപ്പച്ച ആകാം. വർണ്ണ ലോകം ആകാം. പ്രതീക്ഷ ഉള്ള മറ്റൊരു ലോകം ആകാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ