പക്ഷപാതം
മരണം പടി കടന്നു വന്നു നിന്ന് നോക്കി. പ്രത്യേകിച്ച് ഒരു ഗുമ്മുണ്ടായില്ല ആളെ കണ്ടപ്പോൾ. വന്ന പോലെ തിരിച്ച് വണ്ടി വിട്ടു. നേട്ടങ്ങൾ ഇല്ലാത്ത , ആഗ്രഹങ്ങൾ ഇല്ലാത്ത അയാളെ അത്രക്ക് ഇഷ്ടമായില്ല എന്ന് തന്നെ സാരം. ആൾ ബോധം കിട്ടി വീണ്ടും എന്തോ ആലോചിച്ച് കൊണ്ട് ജനലിലെ ഈച്ചയെ നോക്കി ഇരുന്നു .
വേറൊരാൾ കുറേ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി നടന്നു പോകുന്നു. മരണത്തെ നോക്കുന്നു പോലുമില്ല. മരണത്തിനു റേറ്റിംഗ് കൂട്ടാൻ , പബ്ലിസിറ്റി കൂട്ടാൻ നല്ല അവസരം കൈ വന്ന പോലെ തോന്നി. ആഗതൻ വടി ആയി.
ഒടുവിൽ , പൊടിപ്പും തൊങ്ങലും ചേർത്ത് അയാളെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങളും അയൽവാസികളും അത് ഒരു ആഘോഷമാക്കി. മരണം വീണ്ടും കളത്തിൽ സജീവം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ