കഥകൾ - യാഗം
മഞ്ഞ് മൂടിയ രാവുകളിൽ ഹിമാലയ പർവതത്തിൻ്റെ താഴ്‌വാരം ശാന്തമായിരുന്നു.
അവർ ഒരു യാഗത്തെക്കുറിച്ച് സംസാരിക്കുക ആയിരുന്നു. പ്രപഞ്ചം മാറുവാൻ പോകുന്നു. ഇനി നമുക്ക് കർമ്മങ്ങൾ തുടങ്ങിയേ പറ്റൂ. ലോകത്തിന് നമ്മുടെ സേവനം ആവശ്യമുണ്ട്.
അടുത്തുള്ള ദേശങ്ങളിലെ സാമന്ത രാജാക്കന്മാർ അടക്കം ഇതിന് സമ്മതം മൂളിയിട്ടുണ്ട്. ഒരിക്കൽ യുദ്ധത്തിൻ്റെ കാഹളം മുഴങ്ങിയത് മാറ്റി മറിച്ചത് പല രാജ്യങ്ങളെയും അവിടുത്തെ ജന ജീവിതത്തെയും ആയിരുന്നു.
അതിനു ശേഷം നാട് മുഴുവനും അസുഖങ്ങളും പേമാരിയും ഭൂകമ്പവും ഒക്കെ ആയി സ്വസ്ഥത നശിച്ചു.
സ്വാസ്ഥ്യം വീണ്ടെടുക്കുവാൻ ഇന്നാട്ടിൽ എങ്കിലും ഒരു കൂട്ടായ പ്രവർത്തനം നടന്നേ പറ്റൂ. ഋഷി വര്യന്മാർ സേനാ നായകനുമായി ചർച്ച നടത്തി.
ചമതയും , ദേവ ദ്രുമവും ഒക്കെ അനുയായികൾ ഒരുക്കി വെച്ചു . എല്ലാ ജനങ്ങളും നോക്കി നിൽക്കെ വലിയ ഹോമകുണ്ടത്തിൽ മന്ത്രങ്ങളാൽ പൂതമായ നെയ്യും ദ്രവ്യങ്ങളും സമർപ്പിക്കപ്പെട്ടു.
അതിനു ശേഷം ജനങ്ങൾ ഹോമാഗ്നിയെ നമിച്ചു. പ്രസാദമായി ഔഷധ ദ്രവങ്ങളുടെ സത്ത് വിതരണം ചെയ്യപ്പെട്ടു.
ജനങ്ങൾക്ക് ധൈര്യമായി ആരോഗ്യത്തോടെ ജീവിക്കുവാൻ , വേണ്ട നിർദേശങ്ങൾ സേനാ നായകൻ കൊടുത്തു .
മന്ത്രവും , രാജ്യതന്ത്രവും അവിടെ ഒരുമിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ