മരണം - ഒരു നൂൽപ്പാലം

 


എനിക്ക് നിന്നെ അറിയാം. എൻ്റെ പ്രിയപ്പെട്ട ചങ്ങാതി. എല്ലാ ജന്മത്തിലും നിന്നെ ഒന്ന് കാണുവാൻ ഞാൻ കാത്തിരുന്നു. നീ വന്നപ്പോൾ വൈകി എന്ന് ഞാൻ പറഞ്ഞില്ല. കാരണം എനിക്ക് അറിയാമായിരുന്നു. നിനക്ക് തിരക്ക് ഏറെ ഉണ്ടല്ലോ. വിളിക്കാതെ നീ കയറി വന്നപ്പോളെല്ലാം എൻ്റെ ആത്മാവ് നിന്നെ അടുത്ത് വിളിച്ചു. നീ പറഞ്ഞു. പിന്നെ വരാം. സമയമാകട്ടെ . 

സമയം കടന്നു പോകുവാൻ ആയിട്ട് പിന്നെ കുറേക്കാലം കാത്തിരുന്നു. 

ജീവിക്കുവാൻ എനിക്ക് കൊതി ഇല്ലായിരുന്നു. നിന്നെ കാണുവാൻ ധൃതി ഉണ്ടായിരുന്നു താനും. 

ആരൊക്കെയോ മുമ്പിൽ കൂടി കടന്നു പോയി, എന്നെക്കാൾ വേഗത്തിൽ നിൻ്റെ അടുത്ത് അവർ എത്തിച്ചേർന്നു. 

നെടുവീർപ്പിട്ടു കൊണ്ട് ഞാനും നോക്കിയിരുന്നു. നീ എൻ്റെ പ്രിയ ചങ്ങാതി അല്ലേ , ഓരോ ജന്മത്തിലും വിശേഷങ്ങൾ പറയുക എന്നുള്ളത് തന്നെ രസമല്ലേ നിന്നോട്. 

ഇനി ഞാൻ ഉറങ്ങട്ടെ. നിൻ്റെ സഹോദരി ആയ നിദ്ര എൻ്റെയും കൂട്ടുകാരി ആണ് കേട്ടോ. എങ്കിൽ ശരി. വീണ്ടും കാണാം. കാണണം. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌