നീ രാവ്...

 


നീ രാവിൻ്റെ സഖി. ധാത്രി. നീളം കൂടിയ മുടിയിൽ പാലപ്പൂവിൻ്റെ സുഗന്ധം പേറുന്നവൾ. 

നിൻ്റെ അനുരാഗത്തിൻ്റെ സുഗന്ധമേറെ വശ്യമാണ്. നീ വശങ്കരി , പ്രിയങ്കരി ആണ്. 

നിലാവ് പോലെ പുഞ്ചിരിക്കുന്നവൾ . 

എന്നിലെ ഇരുട്ടിനെ ഇല്ലാതാക്കി എന്നിൽ പ്രകാശം പരത്തുന്നവൾ . 

നീ സമ്മോഹനം ചെയ്യുന്നതോ , എന്നിലെ ദേഷ്യ ഭാവത്തിൻ്റെ സ്തംഭനം ചെയ്യുന്നവളോ എന്ന് അറിയില്ല , പക്ഷെ , നിന്നിൽ അവസാനിക്കാത്ത രാവുകൾ എനിക്ക് ഇനി ഉണ്ടാകുവാൻ ഇടയില്ല. 

നിദ്ര എന്നെ വിളിക്കുമ്പോഴും അതിലും ഉപരി ആയി നീ എന്നെ വിളിക്കുന്നത് പോലെ തോന്നാറുണ്ട്. 

മരീചിക ആണോ അപ്പോൾ നീ ?? 

ഞാൻ കാവ്യ ഭാവന പറയുന്നതല്ല , അനുഭവം മാത്രം. ചിലപ്പോൾ എൻ്റെ കിനാവുകൾ മാത്രമാകാം. 

എങ്കിലും , അവയിലും മാസ്മരികമായ ഒരു ചാരുത തോന്നുന്നത് കൊണ്ട് കുത്തിക്കുറിക്കുന്നു എന്നേ ഉള്ളൂ. 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌