നിമിഷങ്ങൾ.
എനിക്ക് ഒന്ന് കാണാൻ പറ്റിയല്ലോ. അത് മതി. ഒന്ന് എന്നെ കേൾക്കുമോ എന്നുള്ള ഒരു നോട്ടം എന്നിൽ പുഞ്ചിരി നിറച്ചു.
എനിക്കറിയാം. . എന്ത് കൊണ്ടോ നിങ്ങൾക്ക് ഇഷ്ടമാണ് എന്നെ അറിയുവാൻ , അല്ലെങ്കിൽ ഞാൻ പറഞ്ഞ വാക്കുകളോ എഴുത്തുകളോ എന്തെങ്കിലും ഒക്കെ. പറയാൻ പറ്റാത്ത അവസ്ഥ ആണെങ്കിലും നിങ്ങൾക്ക് സന്തോഷം ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ എനിക്ക് അത് മതി.
സാരമില്ല , ഞാൻ കേൾക്കാം മുൻവിധി ഇല്ലാതെ എല്ലാം , നിങ്ങളെ സന്തോഷത്തോടെ , താൽപര്യത്തോടെ കേൾക്കാം എന്ന് ഞാൻ നിങ്ങളുടെ കണ്ണിൽ നോക്കി പറയാതെ പറഞ്ഞു.
നിങ്ങളുടെ കൈകൾ കൊണ്ട് ആംഗ്യങ്ങൾ കാണിക്കുന്നതും കണ്ണിൽ സന്തോഷവും സങ്കടവും അത്ഭുതവും മിന്നി മായുന്നതും നോക്കി ഞാൻ ഇരുന്നു ഒരു മണിക്കൂർ.
ഇനി എന്നാ കാണുക , എന്നാണ് വരിക എന്നു ചോദിച്ചു നിങ്ങൾ അവസാനം.
എൻ്റെ ഒരു സഹോദരിയോട് എന്ന വണ്ണം ഞാൻ പറഞ്ഞു.
വരാം. കാണാം. സംസാരിക്കാം. ഒക്കെ ശരിയാകും.
അവർക്ക് മനസ്സ് നിറഞ്ഞു എന്ന് തോന്നി. ഞാൻ എൻ്റെ യാത്ര വീണ്ടും തുടർന്നു.
ഞാൻ ശരിക്കും വിലമതിക്കുന്ന ഒരാളാണ് എന്റെ സുഹൃത്ത്. അവർക്ക് മികച്ച നർമ്മബോധമുണ്ട്,. ഞങ്ങൾ സമാന താൽപ്പര്യങ്ങൾ പങ്കിടുകയും അവിസ്മരണീയമായ നിരവധി അനുഭവങ്ങൾ ഒരുമിച്ച് നേടുകയും ചെയ്തു. അവരും അവിശ്വസനീയമാംവിധം പിന്തുണയ്ക്കുന്നു, എനിക്ക് സംസാരിക്കാൻ ആരെയെങ്കിലും ആവശ്യമുള്ളപ്പോൾ എപ്പോഴും എനിക്കൊപ്പം ഉണ്ടാകും. എന്റെ ജീവിതത്തിൽ അത്തരമൊരു നല്ല സുഹൃത്തിനെ ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്.
മറുപടിഇല്ലാതാക്കൂനല്ലത് തന്നെ.
മറുപടിഇല്ലാതാക്കൂ