പെണ്ണെഴുത്ത്
മുഷിഞ്ഞ തുണി സഞ്ചിയും കട്ടിക്കണ്ണടയും ബുൾഗാനും ചുണ്ടത്ത് എരിഞ്ഞു തീരാറായ സിഗരറ്റും കട്ടൻ ചായയും ഒന്നും ഇല്ല . പെണ്ണിന് എഴുതാൻ കൂട്ട് കുറെ അനുഭവങ്ങളും മനസ്സിൽ കാണുന്ന ദിവാസ്വപ്നങ്ങളും പിന്നെ കുറേ തിരിച്ചറിവുകളും എണ്ണിയാൽ തീരുന്ന പരിചയക്കാരുടെ ജീവിതവും ഒക്കെയാണ്.
കാല്പനികതയുടെ അതിപ്രസരം , സൗന്ദര്യത്തിൻ്റെ നിഴലാട്ടം ഒക്കെ അത് കൊണ്ട് തന്നെ അതിൽ കൂടുതൽ ആകാൻ സാധ്യത ഉണ്ട്.
പിന്നെ , അവളുടെ എഴുത്തിൻ്റെ ആഴം കൂടുതൽ ആണെങ്കിലും അവയുടെ വിഷയങ്ങൾ വിശലമാകണം എന്നില്ല.
പൂമ്പാറ്റകൾ അവയുടെ ആവാസവ്യവസ്ഥയിൽ ഒതുങ്ങുന്നത് പോലെ അവളും അവളുടെ വിഷയങ്ങളും ആറ്റിക്കുറുക്കി നല്ലൊരു മിശ്രിതമാക്കി , സാഹിത്യസൃഷ്ടി ആക്കി വായനക്കാരന് വേണ്ടി സമർപ്പിക്കും.
പിന്നെ , കിട്ടുന്നത് ക്രിയാത്മകമായ ഒരു സംതൃപ്തി ആണ്. അമൂല്യമായ ഒരു സമ്മാനം പോലെ .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ