വരദായിനി.
ഭക്തന് തരേണ്ടത് തരുവാൻ അമ്മയ്ക്ക് അറിയാം. കാരണം അമ്മ എല്ലാം അറിയുന്നവൾ തന്നെ.
വിചാരങ്ങൾ അവിടെ പ്രസക്തമല്ല. മനസ്സ് ശുദ്ധം എങ്കിൽ , അതിൽ പ്രസന്നയായി അമ്മ നിറയും സന്തോഷമായി. കരുണയുടെ , സ്നേഹത്തിൻ്റെ സാഗരമായി.
സമയമായി എങ്കിൽ, അവളുടെ കാൽപാദങ്ങൾ നിന്നിലേക്ക് നടന്നടുക്കും. ഇല്ല എങ്കിൽ അവൾ നിനക്കായി നോക്കി ഇരിക്കും. കാരണം അമ്മ വാൽസല്യം ആണ്.
നിന്നിലെ സങ്കടത്തിൻ്റെ തിരകളെ വളയിട്ട കൈകളാൽ തട്ടി മാറ്റുന്ന വരദായിനി ആണമ്മ .
കണ്ണുകളിൽ നിൻ്റെ മുജ്ജന്മ സുകൃതം കാണുന്നവൾ , സാക്ഷാൽ മീനാക്ഷി ആണമ്മ.
നെഞ്ച് പൊട്ടി കരയുമ്പോൾ , കുഞ്ഞായി നിന്നെ വാരിപ്പുണരും നന്മയുടെ തിരിനാളം ആണമ്മ.
സത്യം
മറുപടിഇല്ലാതാക്കൂ