സഞ്ചാരിയുടെ ലോകം.

മനസ്സ് കൊണ്ട് യാത്ര ചെയ്യുവാൻ നീ എന്നെ പ്രേരിപ്പിക്കാറുണ്ട് . കാരണം എൻ്റെ വിധിയാണ് നീ. 
കാണാത്ത രാജ്യങ്ങൾ , ഭാഷകൾ , പിന്നെ കുറേ മനുഷ്യരും. പല നിറത്തിൽ , ഭാവത്തിൽ , രൂപത്തിൽ ഉള്ള അവരെല്ലാം കുറേ അനുഭവങ്ങൾ എനിക്ക് സമ്മാനിക്കും. 
എൻ്റെ കണ്ണിൽ അവരുടെ ജീവിതങ്ങൾ നിറയുമ്പോൾ എന്തെങ്കിലും പുതിയ ഉൾക്കാഴ്ചകൾ മനസ്സിലും തെളിയുമായിരിക്കും. കണ്ടത് മനോഹരം എങ്കിൽ കാണാത്തത് അതി മനോഹരം എന്ന് തന്നെ വിചാരിക്കണം. എന്നിട്ട്,  നന്ദി കൊണ്ട് മനസ്സ് നിറയ്ക്കണം. അതാണ് ആ നിമിഷങ്ങളിൽ സന്തോഷിക്കാൻ കാരണമാകേണ്ടത്. 
പിന്നെ , തിരികെ വരുമ്പോൾ ആ കഥകൾ പറഞ്ഞു കൊടുക്കണം. ഈ നാടിൻ്റെ ഒരറ്റത്ത് വീർപ്പു മുട്ടി ജീവിതം മുഴുവനും തീർക്കേണ്ടി വരുന്ന ലളിത ജീവിത പ്രേമികൾക്ക്. അല്ലെങ്കിൽ ഒരു തരത്തിൽ ആലോചിച്ചാൽ ലോകം അറിയാൻ സാധിക്കാത്ത ഒരു കൂട്ടം സാധു മനുഷ്യർക്ക്. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌