വനദേവത..

 


നീ കാട് പോലെ ആണ്. തെളിമ ഉള്ള നീര് ആണ് നീ. പക്ഷെ , വള്ളിപ്പടർപ്പുകൾ നിന്നെ മൂടിയിരിക്കുന്നു. 

ഞാൻ നിന്നെ എൻ്റെ വനദേവത ആയിട്ട് കാണുന്നു. കാരണം , വന്യ മൃഗങ്ങളുടെ തോഴൻ ആണു ഞാൻ. എനിക്ക് ഈ കാട്ടിൽ മാത്രമേ അഭയമുള്ളൂ . 

നിൻ്റെ ചിന്തകളിലെ നിബിഡമായ മായിക കഥകളിൽ ഞാൻ വസിക്കുന്നു. 

ഒരു തരം വീഞ്ഞ് പോലെ എന്നെ മയക്കുവാനുള്ള എന്തോ ഒന്ന് നിന്നിൽ ഉണ്ടെന്ന് തോന്നുന്നു. കാടിൻ്റെ വന്യതയും സുഗന്ധവും എല്ലാം നിന്നിൽ എനിക്ക് തോന്നുന്നു. 

ഞാൻ ഒരു സഞ്ചാരി ആണ്. പക്ഷെ , ഇനി എൻ്റെ യാത്രകൾ നിന്നെ പോലെ ഒരു കാടിൻ്റെ മകളെ തേടി ആയിരിക്കില്ല കേട്ടോ. മരണങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന ഒരു വേട്ടക്കാരൻ ആണ് ഞാൻ. പക്ഷെ , ഇവിടെ ഇല്ലാതായത് എൻ്റെ ഇരയെ തേടി ഉള്ള നോട്ടം ആണ്. കാരണം , നീ ജീവന് വില കൂട്ടുന്നവളാണ് . ഞാൻ മരണം മറന്നു നടന്നകന്നു ഈ കാട്ടിൽ എത്തിയപ്പോൾ ..  

ഇനി എൻ്റെ യാത്രകൾക്ക് പ്രത്യേകിച്ച് ലക്ഷ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാലും അടുത്ത യാത്ര തുടരുന്നത് ഒറ്റക്ക് ഇരുന്ന് അട്ടഹസിക്കുവാൻ മാത്രമാണ്. കാരണം , ഇതിന് മുമ്പ് ഞാൻ ചിന്തിച്ചത് ചെയ്തത് ഒക്കെ മരീചിക പോലെ ആയി , നീ വന്നപ്പോൾ , നിഷ്പ്രഭമായി. പിന്നെ എന്നിൽ ഇപ്പോൾ ഉള്ളത് ഈ നിമിഷങ്ങൾ മാത്രം ആണ്. 




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌