മഴയും ചിന്തകളും.
മഴ പെയ്യുമ്പോൾ മണ്ണിൻ്റെ മണം ഉള്ള ഒരു പിടി വാക്കുകൾ കുത്തിക്കുറിക്കുവാൻ തോന്നാറുണ്ട്.
മഴ പുതുമ ആണ്. ഭൂമിക്ക് നിമിഷങ്ങൾ കൊണ്ട് കിട്ടുന്ന പുത്തൻ സമ്മാനമാണ്. ആശ്വാസമാണ്. നന്മയാണ്. ജീവശ്വാസമാണ്.
മനസ്സിലെ ഓർമ്മകളെ , സ്വപ്നങ്ങളെ ഒക്കെ കൂടെ കൊണ്ട് വരാറുണ്ട് നല്ല ഒരു രാത്രി മഴ.
പിന്നെ , സ്വകാര്യം പോലും പറയുവാൻ ഉള്ള ധൈര്യം തരുന്ന ഒന്ന് , ഒരു നനുത്ത മന്ദഹാസം പോലെ ഒരു മാസ്മരികത , മഴയിൽ ഉണ്ട്.
അടഞ്ഞ മിഴികളും സംഗീതവും സ്വപ്നങ്ങളും രാത്രി മഴയും ഒക്കെ നല്ല ഒരു കാഴ്ച തന്നെ ആയിരിക്കും.
വിവരണം നൽകുവാൻ പറ്റാത്ത ഒരു സംതൃപ്തി മഴ തരാറുണ്ട്. ആരോ നമുക്ക് വേണ്ടി ചൂട് കുറച്ച്, മാനത്തെ തണുപ്പിച്ച് വെള്ളത്തുള്ളികൾ ദേഹത്ത് തെറിപ്പിക്കുന്നത് പോലെ ഒരു മാന്ത്രിക വിദ്യ ആണ് മഴ ചിലപ്പോൾ എങ്കിലും.
മഴയത്ത് നിദ്ര തന്നെ സുഖദം എന്ന് തോന്നാത്തവർ വിരളം. മഴ ഉള്ള സമയത്ത് ഒരിടത്ത് ഒതുങ്ങി ഇരുന്ന് സമയം ചിലവഴിക്കാൻ ആഗ്രഹിക്കാത്തവരും ചുരുക്കം. അത്രക്ക് ഇഷ്ടമാണ് മഴ പലർക്കും.
ഓരോ മഴയും അമൃതാണ്. സ്നേഹമാണ്. നമുക്ക് പ്രപഞ്ചം നൽകുന്ന അമൂല്യമായ നിധി പോലെ ഒന്ന്.
മഴയെന്നും വിരഹത്തെ തോട്ടുണർ തും എന്നിലെ എന്തോ നഷ്ട്ടപ്പെട്ട ഫീൽ ഉണ്ടാകും .അനിർവചനീയമായ സ്നേഹത്തെ, നിഷ്കാമ സ്നേഹത്തെ തോന്നിപ്പിക്കും
മറുപടിഇല്ലാതാക്കൂശരിയാണ്.
മറുപടിഇല്ലാതാക്കൂ