ആ കുയിൽ നിങ്ങളല്ലേ..?

  


ഒരിടത്ത് ഒരു കുയിൽ ഉണ്ടായിരുന്നു. പാട്ട് പാടാൻ, ലോകം മുഴുവൻ പറക്കാൻ ആഗ്രഹിച്ച ഒരു പാവം കുയിൽ. കാക്കക്കൂട്ടം ആയിരുന്നു അവളുടെ ചുറ്റിനും. അവൾക്ക് അവിടെ തന്നെ മുട്ട ഇടെണ്ടി വന്നു. കാക്കകൾക്ക് മനസ്സിലാകുമോ കുയിലിന്റെ പാട്ടും മനസ്സും. ചപ്പിൽ രമിക്കുന്ന കാക്കകൾക്ക് കുയിലിന്റെ നാദം അരോചകം ആയിരുന്നു. കുയിൽ ആകട്ടെ കാക്കകളുടെ കല പിലയിൽ മനസ്സിന് സമാധാനം ഇല്ലാതെ ജീവിച്ചു. കാക്കക്കൂട്ടിൽ മുട്ട ഇട്ട കുയിൽ എല്ലാവരുടെയും അസൂയക്കും കുറ്റപ്പെടുത്തി ഉള്ള സംസാരങ്ങൾക്കും പാത്രമായി.


എങ്കിലും അവള് ഉറക്കെ പാടി. എന്നെങ്കിലും അവള് പറക്കും, കൂട് മാറും എന്ന് അവൾക്ക് അറിയാമായിരുന്നു.


ഈ കുയിലിന്റെ കഥ സ്വന്തം ആയി ജീവിതം നയിക്കുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാവരുടെയും സ്വപ്നങ്ങൾ തന്നെ ആണ്.


ഇനിയും ചിറക് വിടർത്തുവാൻ, ആടുവാൻ, പാടുവാൻ ഒക്കെ പ്രേരിപ്പിക്കുന്ന പ്രചോദനം.


അത് കണ്ട് കുറ്റപ്പെടുത്താൻ പലരും വരും. ലോകത്തിൽ എല്ലാവർക്കും എല്ലാം നേടാൻ പറ്റില്ല. എങ്കിലും അവനവന്റെ ആഗ്രഹങ്ങൾ സാധിക്കുവാൻകഴിയണം.

മറ്റുള്ളവർക്ക് നന്മ ആണ് ഉദ്ദേശ ലക്ഷ്യം എങ്കിൽ, എത്ര വലിയ വൻമരങ്ങൾ കടപുഴകി വഴിയിൽ വീണാലും തടസ്സപ്പെടുത്താൻ വന്നാലും എത്തേണ്ട സ്ഥലത്ത് എത്തും. അത് സത്യം.


നിങ്ങളുടെ വിധി മറ്റൊരാളുടെ കൈയിൽ അല്ല, തെറ്റായി നിങ്ങളെ വിധിക്കുന്ന പാഴ്‌ ജന്മങ്ങൾ ജീവിച്ചു മരിക്കട്ടെ. അവരുടെ മരണത്തിനും മുമ്പ് നിങ്ങൾക്ക് ഉയിർത്ത് എഴുന്നേൽക്കാൻ സാധിക്കും.


ലക്ഷ്യം മുഖ്യം, മാർഗം താനേ തെളിയും .


തിന്മ വേരോടെ പിഴുതെറിയാൻ നിങ്ങൾക്ക് കഴിയും, മനസ്സിൽ നന്മ വളർത്തി വലുതാക്കി എങ്കിൽ.


ശക്തമായ കാറ്റിൽ ആടും എന്തും, വേരുറച്ചു എങ്കിൽ മരം പിടന്നു വീഴില്ല.


അത് തന്നെയാണ് തത്വം.


ആത്മധൈര്യം, ആത്മ വിശ്വാസം, നന്മ, ശുഭാപ്തി വിശ്വാസം, സന്തോഷം, സംതൃപ്തി .. അതേ


ഇവ ഉണ്ടെങ്കിൽ, ഇവ ഉണ്ടാക്കി എടുത്താൽ ജീവിതം സഫലം.


മനസ്സ് തന്നെ മുഖ്യം. വീണ്ടും വീണ്ടും മനസ്സിനെ ശക്തിപ്പെടുത്തുക. ഒരു പെണ്ണ് എന്നാല്‌ ഏറ്റവും വലിയ ശക്തി തന്നെ. സ്വയം തിരിച്ചറിഞ്ഞാൽ എന്തും നേടാം .


സ്വന്തം കഴിവുകൾ വികസിപ്പിച്ച് മുന്നേറുക, മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കുക ... വിജയം താനേ വന്നുകൊള്ളും.


കാക്കകൾ എവിടെയും ഉണ്ടാകും. നിങ്ങൾ നിങ്ങളെ അറിഞ്ഞാൽ, അതിനു അനുസരിച്ച് സ്വയം തയ്യാറായാൽ ഒന്നും പിന്നെ പ്രതിബന്ധം അല്ല.


ഇനിയും വൈകിയിട്ടില്ല.


സമയം കടന്നു പോകുന്നു. നിങ്ങളുടെ വിലയേറിയ സമയം സ്വന്തം കഴിവുകൾ വികസിപ്പിക്കുവാൻ ഉപയോഗപ്പെടുത്തുക. നന്മ നിറഞ്ഞ പാത നിങ്ങള് തിരഞ്ഞെടുത്തു എങ്കിൽ പിന്നീട് ഉള്ള പാത സ്വയം തെളിഞ്ഞു വരും.


ഒരു കെടാ വിളക്ക് കൂരിരുട്ട് ഇല്ലാതാക്കുന്നു. നിങ്ങളും അത് പോലെ ജ്വലിക്കുക... പ്രപഞ്ചം നിങ്ങൾക്ക് സഹായവുമായി കൂടെ ഉണ്ടാകും.


സ്വന്തം അസ്തിത്വം അറിയുന്നത് തന്നെ ഏറ്റവും മഹത്തായ തിരിച്ചറിവ്.


വീണ്ടും മുന്നോട്ട് ജൈത്ര യാത്ര തുടരൂ. വിജയം ഉറപ്പ്.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌