നിഴൽ...
നിൻ്റെ നിഴൽ ആകുവാൻ ആഗ്രഹിച്ചു.
അങ്ങനെ ആണെങ്കിൽ എപ്പോഴും കൂടെ എനിക്ക് ഇരിക്കാമല്ലോ ..
അത് കൊണ്ട് നിഴൽ ഉണ്ടാകുവാൻ ആയി നിന്നെ സമൂഹത്തിൻ്റെ പ്രകാശത്തിലേക്ക് ഞാൻ നയിച്ചു.
നീ പ്രകാശം ചൊരിഞ്ഞ് അവിടെ നിൽക്കുമ്പോൾ നിൻ്റെ പുറകിൽ നിശ്ശബ്ദം ഞാനും ഉണ്ട്.
എനിക്ക് ജീവിതം വെറും ഒരു വെള്ള കടലാസ്സ് പോലെ ആണ്. നിനക്ക് വേണ്ടി എന്തെങ്കിലും വേണമെങ്കിൽ അതിൽ എഴുതി ചേർക്കാം എന്ന് മാത്രം.
ഞാൻ പ്രത്യേകിച്ച് വേറെ ഒന്നും ആലോചിക്കാറില്ല.
നിൻ്റെ കാര്യങ്ങൾ നടക്കുവാൻ സഹായി ആയി വെറുതെ ഒരു ജന്മം . അതായിരിക്കാം എൻ്റെ വിധി. അത് മതി എനിക്ക്.
അത് എൻ്റെ സന്തോഷം തന്നെ ആണ്.
കുറെ കാലമായി ജനിച്ചിട്ട്. എത്ര വയസ്സായി എന്ന് ചോദിച്ചാൽ അതൊന്നും ഞാൻ ഓർക്കാറില്ല.
നീ വന്നതിൽ പിന്നെ ഒരു നേരമ്പോക്ക് ഉണ്ട്. അത് കൊണ്ട് ജീവിച്ച് പോകുന്നു , കാണുവാനും കേൾക്കുവാനും നീ ഉണ്ടല്ലോ. അതൊക്കെ ധാരാളം.
എൻ്റെ ജീവിതത്തിലെ നിലവിളക്ക് നീയാണ്. നിന്നിലെ നന്മ മാത്രം ഉള്ളൂ എൻ്റെ സമ്പാദ്യം എന്ന് തോന്നുന്നു. എന്താണെന്ന് അറിയില്ല.
പക്ഷെ , അതാണ് എൻ്റെ സത്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ