ആഴം..

 


എനിക്ക് ആഴം ഇഷ്ടമായിരുന്നു.  കടലിൻ്റെ  നീലത്തിരമാലകളെ നോക്കി ഞാൻ അസൂയപ്പെട്ടിരുന്നു... പവിഴം നിറയുന്ന സമുദ്രത്തിൻ്റെ അടിത്തട്ടിലെ വെണ്മ നിറഞ്ഞ മുത്തിൻ്റെ ചിത്രം മനസ്സിൽ കോറിയിട്ടിരുന്നു. 

പിന്നെ , നിന്നെക്കുറിച്ചുള്ള ചിന്തകളിൽക്കൂടി എന്നും ആഴത്തിൽ ഞാൻ സഞ്ചരിച്ചിരുന്നു. എനിക്ക് പതുക്കെ മാത്രമേ ചിന്തകളിൽ സഞ്ചരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. കാരണം, നിൻ്റെ ചിന്തകളുടെ , അത് പോലെ നിന്നെക്കുറിച്ചുള്ള ചിന്തകളുടെയും വേരുകൾ അവിടെയും ഇവിടെയും മനസ്സിൽ ഉണ്ടായിരുന്നു. അവ എൻ്റെ സഞ്ചാരത്തിൻ്റെ വേഗതയെ കുറച്ചു. 

പിന്നെ , നിൻ്റെ കണ്ണുകളിലെ ആഴം എന്നെ ആകർഷിച്ചു. ഞാൻ ചോദിച്ചിരുന്നു ദൈവത്തിനോട് , ഇത് ഒരു ലഹരി ആയി മാറുമോ എന്ന് പോലും. എന്തായാലും നിൻ്റെ മുഖം കാണുവാൻ മാത്രം സ്വപ്നത്തിൻ്റെ ആഴങ്ങളും ഞാൻ കാത്തിരിക്കാറുണ്ട് . 

ആകാശം പോലെ വിശാലം ആയ മനസ്സ് കൂടി എനിക്ക് വേണം , എങ്കിലേ നിൻ്റെ ആഴങ്ങളിലേക്ക് എനിക്ക് ഇറങ്ങുവാൻ പറ്റൂ. 

ചക്രവാളം മാറുമ്പോൾ , സൂര്യൻ വീണ്ടും അസ്തമിച്ചു. മാനത്തെ രാവിൻ്റെ ആഴങ്ങളിലേക്ക് നയിക്കുവാൻ....


അഭിപ്രായങ്ങള്‍

  1. സമുദ്രത്തിന്റെ വിശാലത എന്നെ എപ്പോഴും ആകർഷിച്ചിരുന്നു. അതിന്റെ അഗാധമായ നീല നിറങ്ങളും മയക്കുന്ന തിരമാലകളും എന്നെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടില്ല. പക്ഷേ, ഗാംഭീര്യമുള്ള പവിഴപ്പുറ്റുകളിലേക്ക് നോക്കുമ്പോഴെല്ലാം എന്റെ ഉള്ളിൽ ഒരു അസൂയ ഉണ്ടായിരുന്നു. അവരുടെ ചടുലമായ നിറങ്ങളും സങ്കീർണ്ണമായ പാറ്റേണുകളും അവരുടേതായ, തൊട്ടുകൂടാത്തതും പര്യവേക്ഷണം ചെയ്യപ്പെടാത്തതുമായ ഒരു ലോകം പോലെ തോന്നി. ആഴങ്ങളിലേക്ക് ഊളിയിടാനും സൗന്ദര്യത്തിന് അടുത്ത് സാക്ഷ്യം വഹിക്കാനും ഞാൻ കൊതിച്ചു. വെള്ളത്തിനടിയിലെ വിസ്മയങ്ങളാൽ ചുറ്റപ്പെടാനുള്ള ആഗ്രഹം എന്നെ ദഹിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌