യാത്രകൾ
ഒരു യാത്ര പോകണം. ഒന്നല്ല , കുറേ യാത്രകൾ ഒന്നിച്ചുള്ള ഒരു ജൈത്ര യാത്ര. തിരിച്ച് വരാൻ അല്ലാതെ , യാത്രയ്ക്ക് വേണ്ടി മാത്രം.
യാത്രകളിൽ നിന്ന് യാത്രകളിലേക്ക്. ജീവിക്കാൻ വേണ്ടി അല്ലാതെ , വെറുതെ ശ്വസിച്ച് കൊണ്ട് ഒഴുകി നീങ്ങുവാൻ പറ്റുന്ന യാത്രകൾ. അപ്പോൾ കാണുന്ന കാഴ്ചകൾ മാത്രം കണ്ണിലും മനസ്സിലും ഒരു പോലെ നിറയുന്ന യാത്രകൾ.
പല മനുഷ്യരെയും , പല തരത്തിൽ ഉള്ള പ്രകൃതിയുടെ കൃതികളും കാണുവാൻ ഉള്ള , അറിയുവാൻ ആയി ഉള്ള യാത്രകൾ.
പുഞ്ചിരി തൂകി മഴയത്ത്, സന്ധ്യക്ക് നടന്നു നീങ്ങുന്ന ഓർമ്മ പോലെ ഹൃദ്യമായ അനുഭവങ്ങൾ തരുന്ന യാത്രകൾ.
സ്വന്തം ആത്മാവ് മാത്രം സാക്ഷി ആകുന്ന യാത്രകൾ. നേര് നേരിട്ട് അറിയുവാൻ ഉള്ള യാത്രകൾ.
പിന്നീട് വീടിൻ്റെ ഉമ്മറക്കോലായിൽ ഇരിക്കുമ്പോൾ ഓർത്ത് നെടുവീർപ്പ് ഇടുവാൻ ഉള്ള യാത്രകൾ.
ഉറങ്ങുമ്പോൾ സ്വപ്നത്തെ പോലും മനോഹരമാക്കുന്ന ഒരു പിടി നന്മ നിറച്ച യാത്രകൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ