മരണം , ജീവിതം.
മരണം മനസ്സ് കൊണ്ട് സംഭവിച്ചാൽ പിന്നെ, ജീവിച്ചിരിക്കുമ്പോൾ ഒന്നും നമ്മെ കൂടുതൽ ബാധിക്കുന്നതായി തോന്നില്ല. കാരണം , പിന്നെ നമ്മൾ ചെയ്യുന്നത് നമ്മുടെ ജീവൻ നില നിർത്തണം എന്നുള്ള ആശയം വെച്ച് കൊണ്ട് ആയിരിക്കില്ല.
Free soul എന്ന് വേണമെങ്കിൽ അപ്പോൾ നമ്മളെ പറയാം.
പിന്നീട് ഉള്ള ജീവിതം പുതിയ കാര്യങ്ങളിൽ ഏർപ്പെടാൻ ആയി , എന്തെങ്കിലും ഒരു ദൗത്യം നിറവേറ്റാൻ ആയി , ആർക്കെങ്കിലും ഒക്കെ സഹായം ചെയ്യുവാൻ ആയി നമ്മൾ ചിലവഴിക്കുന്നു.
അവിടെ കുടുംബം ഇല്ല , നിയമങ്ങൾ ഇല്ല. ഒഴിവ് സമയം പോലെ മുന്നിൽ നിവർന്ന് കിടക്കുന്ന ഒരു റോഡ് മാത്രം . നമ്മുടെ ജീവിതം.
അങ്ങനെ സ്വയം മരണം വന്നു കഴിയുമ്പോൾ , മനസ്സ് ശാന്തമാകും. കാരണം, ഏറ്റവും വലിയ ഒരു end result നമുക്ക് കിട്ടി കഴിഞ്ഞു , മനസ്സ് കൊണ്ട്. ഇനി ഉള്ളത് എല്ലാം adventures മാത്രം.
ധൈര്യം മാത്രം , അവസാനത്തെ അന്ത്യം മനസ്സിൽ കണ്ടവർക്ക് പിന്നെ ഒന്നും അപ്രാപ്യം അല്ല .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ