നർത്തകി...
നിന്നെ കാണുവാൻ വഴിയിൽ ഞാൻ നിന്നുവെങ്കിലും ചിലങ്ക മാത്രം സംസാരിച്ചു , എനിക്ക് അത് മതി..
അല്ലെങ്കിലും നീ ഒരു നർത്തകി അല്ലേ , ജീവിതത്തിലും സൗന്ദര്യത്തിൻ്റെ പര്യായമായവൾ. നിൻ്റെ കൊഞ്ചൽ പോലെ ആണ് ആ ശബ്ദം തോന്നിയത്. അത്ര മേൽ ഹൃദ്യം.
കുറേ അമ്പലപ്പറമ്പുകളിൽ ഞാൻ ഉറങ്ങാതെ നിൻ്റെ ചിലങ്കയുടെ ശബ്ദം കാതോർത്ത് ഇരുന്നിട്ടുണ്ട്. നീ എനിക്കെൻ്റെ പ്രകൃതീശ്വരി ആണ്. നാദ ബ്രഹ്മലയത്തിൽ എന്നെ ലയിപ്പിക്കുന്ന സർഗ്ഗ ധാര.
എൻ്റെ ഹൃദയ സ്പന്ദനം ഇതിൽ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. അത് കൊണ്ടല്ലേ എനിക്ക് ഒരു മമത നിൻ്റെ ചിലങ്കയോട് തോന്നുന്നത്.
ഒരു നാൾ രാധ ആയും മറ്റൊരു നാൾ ദുർഗ്ഗ ആയും നീ ആടുമ്പോൾ , സ്ത്രീയുടെ ഭാവ വൈവിധ്യങ്ങൾ നിന്നിലൂടെ ഞാൻ അറിഞ്ഞു.
എൻ്റെ കണ്ണടയ്ക്കുമ്പോൾ അതിൽ നിൻ്റെ പ്രതി ബിംബത്തെ നോക്കി സ്വപ്നലോകത്തേക്ക് ഞാൻ സഞ്ചരിക്കും. എൻ്റെ നിത്യ സഞ്ചാര പാത തന്നെ ആണത്. അത് ഒരു സത്യം തന്നെ. നിന്നെ പോലെ സുന്ദരമായ എൻ്റെ സത്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ