നീ എന്ന വഴി...
നിന്നിൽ തുടങ്ങി എന്നിൽ അവസാനിക്കുന്ന ചിന്തകളുടെ ജൈത്ര യാത്ര ഒരു കാലത്ത് ഉണ്ടായിരുന്നു. പക്ഷെ , നിന്നെക്കാൾ വില ഉള്ള മറ്റ് ചിലത് പിന്നീട് കാലം എനിക്ക് സമ്മാനിച്ചു. കുറെ അനുഭവങ്ങൾ , അവയെ അടുത്തറിഞ്ഞ് കഥകൾ നെയ്തു ജീവിതം പിന്നെ മുന്നോട്ട് കൊണ്ട് പോയി.
ഒടുവിൽ നീ എന്ന വാക്കിനു പോലും കുറെ അവകാശികൾ ഉണ്ടായി. കാരണം , ഞാൻ ജീവിച്ച് തുടങ്ങിയത് പിന്നീട് സമൂഹം എന്ന വാക്കിന് വേണ്ടി ആയിരുന്നു. അത് കൊണ്ട് നിന്നെ പോലെ കുറെ പേരെ മനസ്സിലാക്കി അവർക്കും കൂടി വേണ്ടി ജീവിക്കുന്നു. നീ എല്ലാവരിലും ഉണ്ട് എന്ന് ഇപ്പോൾ ഞാൻ അറിയുന്നു.
എന്നെ നിനക്ക് ഇനി കിട്ടി ഇല്ലെങ്കിൽ കുഴപ്പം ഇല്ല , കാരണം ഞാനും എല്ലാവരിലും ഉണ്ട്. എൻ്റെ ചിന്തകളിൽ എല്ലാവരും ഉണ്ട്.
അങ്ങനെ ആ സമയം നീയും ഞാനും ഒന്ന് തന്നെ ആകുന്നു. സമയചക്രത്തിൽ വീണ്ടും ചില നിമിഷങ്ങൾ മുന്നോട്ട് നീങ്ങുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ