മുറിവേറ്റ പക്ഷി

 


മുറിവേറ്റ പക്ഷിക്ക് കണ്ണും ചെവിയും കൂടുതൽ ആയി പ്രവർത്തിക്കും. സ്വയം ഉണരുന്നത് വരെ അത് കാത്തിരിക്കും. മുമ്പ് ഉണ്ടായിരുന്ന പറക്കങ്ങൾ,  ആ അനുഭവങ്ങൾ അത് ഓർക്കും. പിന്നീട് , ഒരു കാലയളവ് കഴിയുമ്പോൾ അത് വീണ്ടും പറക്കാൻ തുടങ്ങും. പിന്നീട് , ഉയരുമ്പോൾ അതിൻ്റെ വേഗം നിയന്ത്രിക്കുവാൻ അത് ശ്രമിക്കും. 

 കാരണം അത് നിഷ്ക്രിയമായി ഇരുന്നപ്പോൾ അതിൻ്റെ കൺമുമ്പിൽ മറ്റുള്ളവരുടെ പറക്കത്തെ വിലയിരുത്തിയ അനുഭവം അതിനു ഉണ്ടാകും. 

മുറിവ് അല്ല നിഷ്ക്രിയത്വം ആയിരുന്നു ആ പക്ഷിയെ വേദനിപ്പിച്ചത്. പക്ഷെ , ജീവിതത്തിലേക്ക് വീണ്ടും പറന്നു  ഏറെ ദൂരം താണ്ടിയപ്പോൾ അതും ആകാശ രേഖകളിൽ അലിഞ്ഞ് ചേർന്നു.


 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌