മരണവും രണവും
മരണവും രണവും ഒന്നാണ്. മരണത്തിൻ്റെ തണുപ്പ് ഗ്രസിക്കുന്ന നിമിഷങ്ങൾ രണ്ടിലും ഉണ്ട്. അത് കൊണ്ട് എല്ലാവരും പോരാളികൾ തന്നെ. ജനനവും അങ്ങനെ തന്നെ. ആർക്കോ വേണ്ടി എന്തിനോ വേണ്ടി ജനിച്ചു മരിക്കുന്നു , ഇതിനിടയിൽ അർഥമുള്ള ജീവിതം കിട്ടിയാൽ ഭാഗ്യം.
മരണം പിടി തരാത്ത നിദ്ര പോലെ ആണ്. മയങ്ങി വീണാൽ ഉണരാത്ത അത്ര മാദകത അതിനുണ്ട്. ആരോ പറഞ്ഞു , മരണം ആഴക്കയം പോലെ ആണെന്ന്. മുങ്ങി നിവരുന്നവർ അത്ര ഇല്ല തന്നെ എണ്ണത്തിൽ.
കാലൻ മരണത്തെ പ്രതിനിധീകരിക്കുന്നു കാരണം കാലം നീങ്ങുമ്പോൾ നമ്മളും മരണത്തിലേക്ക് നടന്നു ചെല്ലുന്നു.
മരിക്കുവാൻ വേണ്ടി നല്ല വണ്ണം ജീവിക്കുക. ജീവിക്കുവാൻ വേണ്ടി ഓരോ നിമിഷവും മരിക്കേണ്ടതില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ