അവസാനം എല്ലാം ഒന്ന്
അയാൾക്ക് പണക്കാരൻ ആകാൻ വലിയ ആഗ്രഹം തോന്നി . ചിന്തകളിൽ അത് മാത്രം ആയി പിന്നീട് കുറേ കാലം. ചിലപ്പോൾ സ്വസ്ഥത അത് കഴിയുമ്പോൾ കിട്ടുമായിരിക്കും എന്ന് അയാൾ കണക്ക് കൂട്ടി.
ഒരു അശരീരി കേട്ടു ഒരിക്കൽ അയാൾ ഒരു മല മുകളിൽ ഇരുന്നപ്പോൾ - ആഗ്രഹം നടക്കും. ഇത് തൻ്റെ തോന്നൽ മാത്രം ആകാം എന്ന് തോന്നി അയാൾ വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ എത്തിയപ്പോൾ പണത്തിൻ്റെ പത്ത് കെട്ടുകൾ ഇരിക്കുന്നു. ചിന്തകളിൽ മുഴുകി വീണ്ടും അയാൾ ഇരുന്നു. ആഗ്രഹിച്ചത് ഒന്നും ചെയ്യാതെ തന്നെ കിട്ടിയിട്ടും സന്തോഷം ഉണ്ടായില്ല.
ഈ കാര്യം വഴിയിൽ കളിക്കുന്ന ഒരു കൊച്ച് കുട്ടിയോട് അയാൾ പറഞ്ഞു. കുട്ടി സന്തോഷത്തോടെ ചിരിച്ചു.
ചിന്തകൾക്ക് അന്ത്യമില്ല , തൃപ്തി നേടുവാൻ മാത്രം ആയിട്ട് നേട്ടങ്ങൾ ഉണ്ടാക്കിയിട്ടും കാര്യമില്ല. മനസ്സിൻ്റെ അവസ്ഥ ആണ് പ്രധാനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ