ഓന്ത്

 


സാഹചര്യങ്ങളിൽ പിടിച്ച് നിൽക്കുന്ന നിറം മാറുന്ന ഒരു ജീവി. സ്വന്തമായി അസ്തിത്വം ഉണ്ടെങ്കിലും അത് മറയ്ക്കുന്ന ജീവി. വിശ്വാസം അതല്ലേ എല്ലാം എന്ന് ചോദിച്ചാൽ അത് കേട്ടിട്ട് ചിരിച്ച് നിറം മാറുന്ന തരം വിശ്വസ്തൻ.നാല് കാലിൽ വീഴുന്ന പൂച്ചയുടെ കൂട്ടുകാരൻ. നാക്ക് കൊണ്ട് ഇരയെ തേടി പിടിച്ച് , ഒളി കണ്ണ് കൊണ്ട് സ്ഥിതി ഗതികൾ നിരീക്ഷിക്കുന്ന വിരുതൻ. സൂത്രത്തിൽ കുറുക്കൻ്റെ അനുജൻ. നിറം പോലും സ്ഥിരം അല്ലാത്തത് കൊണ്ട് , വൈവിധ്യം കൊണ്ട് ആകർഷിക്കുന്ന സ്വഭാവ സവിശേഷത. കാര്യം കണ്ട് കഴിയുമ്പോൾ , ഇരിക്കുന്ന പ്രതലം മറയാക്കി മുങ്ങുന്ന മായാജാലം. അത് ഓന്തിൻ്റെ സ്വന്തം മാസ്റ്റർ സ്ട്രോക്ക്. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌