മൗനം ...
മൗനം ആയുധമാണ് , ദൗർബല്യവും.
കാത്തിരിപ്പിന് മൗനത്തിൻ്റെ പിന്തുണ കിട്ടാറുണ്ട് പലപ്പോഴും. വിജയം നേടുവാൻ മൗനമായി പ്രവർത്തി ചെയ്യുവാൻ ഉപദേശം കിട്ടാറുണ്ട് എല്ലാവർക്കും. ജീവിതത്തിലെ മടുപ്പ് കൂടിയത് കൊണ്ട് എന്ത് സംസാരിക്കാൻ ആണെന്ന് വിചാരിച്ച് സംസാരിക്കാത്തവർ ഉണ്ട്. ചിന്തകളിൽ മുഴുകി ജീവിതത്തെ തന്നെ ഇഴ കീറി മുറിച്ച് അവർ സമയം നീക്കും. ഒരു തരം കാല്പനികതയുടെ മിന്നലാട്ടം അവരിൽ കാണുവാൻ കഴിയും, ചിലരിൽ എങ്കിലും.
സ്വന്തം നിലയ്ക്കും വിലയ്ക്കും കൊള്ളാവുന്ന ആൾക്കാരോട് മാത്രം ഇടപഴകുന്ന ആൾക്കാരും ഉണ്ട്. അവരുടെ മൗനത്തിനു ഗർവിൻ്റെ ഭാഷയാണ്.
പിന്നെ ചിലർ അന്തർമുഖരാണ്. അവരുടെ ചിന്തകളിലും വാക്കുകളിലും മൗനമാണ് പ്രധാനം.
എന്തിന് ജീവിക്കുന്നു , എന്തിന് സംസാരിക്കുന്നു എന്ന് ഒക്കെ ചിന്തിച്ച് നിരാശ കൊണ്ട് മൗനം ഭജിക്കുന്നവരും ഉണ്ട്. സ്വന്തം നിഴൽ മാത്രം കൂടെ ഉള്ളപ്പോൾ എന്തിനു വാക്കുകൾ എന്നാകാം അവർ ചിന്തിക്കുക.
മൗനം ഈ നിമിഷത്തെ അറിയുവാൻ , നമ്മെ അറിയുവാൻ സഹായിക്കുന്നു എന്നതാണ് ആത്മീയത പറയുന്നത്.
മൗനം വിദ്വാന് ഭൂഷണം എന്ന് പറയുന്നത് ചാതുര്യത്തിൻ്റെ അടയാളം ആയും കാണാൻ പറ്റും , കാരണം മിണ്ടാതെ മറ്റുള്ളവരുടെ പ്രവർത്തി ശ്രദ്ധിക്കുന്നത് ബുദ്ധിയുള്ളവർ ചെയ്യുന്നത് ആണെന്ന് നിസ്തർക്കം പറയുവാൻ സാധിക്കും.
എന്നിരിക്കിലും ലോകത്തിന് മൗനത്തേക്കാൾ വാചാലത ആണ് താൽപര്യം. പുതിയ കഥകൾ പിറക്കുന്നത് വാക്കുകളിൽ നിന്നാണല്ലോ.
See my English blogs here https://sreedevinedumpally.blogspot.com/2022/07/lineage-of-re-births-untold-story.html
great, inspring, thanks ,keep it up.
മറുപടിഇല്ലാതാക്കൂmy name is Dinesh from Bangkok, above commend was from me, please keep up, all the best,,
മറുപടിഇല്ലാതാക്കൂ